Saturday, September 27, 2008

നിങ്ങളെന്നെ ബ്ലോഗന്‍ ആക്കി...

എല്ലാരും ഈ ബൂലോഗത്തീ കേറി കസറുമ്പോ, മ്മക്കും ഒരു തോന്നല്.. എന്തോണ്ട് ഇക്കും ബ്ലോഗ്ഗിക്കൂടാന്നു .. ശരിക്കും പറഞ്ഞാല്‍ ഈ വിശാലനും വിത്സനും എല്ലാം കേറി ഫോര്‍വേഡ് കളിക്കുന്നിടത്ത് മ്മക്കും ഒരു പാസ് കൊടുക്കണംന്ന് ഒരു ചിന്ന അഹങ്കാരം!! വിശാലന്‍റെ "കൊടകരയില്‍" നിന്നും inspiration കൊണ്ടതിന്റെ ഒരു എടുത്തു ചാട്ടം!

അങ്ങിനെ ആ ആശ പെരുത്ത്‌, പൂത്തു, കായ്ച്ചു ഒടുവില്‍ ഞാനും തുടങ്ങി ഒരു ബ്ലോഗ് : കിഴൂര്‍ ബഡായി!!

എന്‍റെ ഗ്രാമവും അവിടുത്തെ നന്‍മ നിറഞ്ഞ, നിഷ്കളങ്കരായ കുറേ കഥാപാത്രങ്ങളും.. അവരുടെ കൊച്ചു കൊച്ചു കനവുകളും നൊമ്പരങ്ങളും.. അതിനുമപ്പുറം, ആരും അറിയാതെ പോയേക്കാവുന്ന ഇവരെ കുറിച്ചു, ഇവരുടെ നന്‍മകളെ കുറിച്ചു, കുറച്ചു പേര്‍ക്കെങ്കിലും പറഞ്ഞു കൊടുക്കുക.. അത്ര മാത്രം.. ഇതില്‍ ഒരു കഥാകൃത്തിന്റെ ക്രിയാത്മകതയോ സര്‍ഗ്ഗ വൈഭവമോ കണ്ടില്ലെങ്കില്‍ സദയം ക്ഷമിക്കുക.. കാരണം......

..... എന്നെ ക്കൊണ്ട് ഇത്രയൊക്കെയെ പറ്റൂ!!

ഞാന്‍ ബഡായി തുടങ്ങട്ടെ.. അനുഗ്രഹിച്ചാലും!!