Saturday, September 27, 2008

നിങ്ങളെന്നെ ബ്ലോഗന്‍ ആക്കി...

എല്ലാരും ഈ ബൂലോഗത്തീ കേറി കസറുമ്പോ, മ്മക്കും ഒരു തോന്നല്.. എന്തോണ്ട് ഇക്കും ബ്ലോഗ്ഗിക്കൂടാന്നു .. ശരിക്കും പറഞ്ഞാല്‍ ഈ വിശാലനും വിത്സനും എല്ലാം കേറി ഫോര്‍വേഡ് കളിക്കുന്നിടത്ത് മ്മക്കും ഒരു പാസ് കൊടുക്കണംന്ന് ഒരു ചിന്ന അഹങ്കാരം!! വിശാലന്‍റെ "കൊടകരയില്‍" നിന്നും inspiration കൊണ്ടതിന്റെ ഒരു എടുത്തു ചാട്ടം!

അങ്ങിനെ ആ ആശ പെരുത്ത്‌, പൂത്തു, കായ്ച്ചു ഒടുവില്‍ ഞാനും തുടങ്ങി ഒരു ബ്ലോഗ് : കിഴൂര്‍ ബഡായി!!

എന്‍റെ ഗ്രാമവും അവിടുത്തെ നന്‍മ നിറഞ്ഞ, നിഷ്കളങ്കരായ കുറേ കഥാപാത്രങ്ങളും.. അവരുടെ കൊച്ചു കൊച്ചു കനവുകളും നൊമ്പരങ്ങളും.. അതിനുമപ്പുറം, ആരും അറിയാതെ പോയേക്കാവുന്ന ഇവരെ കുറിച്ചു, ഇവരുടെ നന്‍മകളെ കുറിച്ചു, കുറച്ചു പേര്‍ക്കെങ്കിലും പറഞ്ഞു കൊടുക്കുക.. അത്ര മാത്രം.. ഇതില്‍ ഒരു കഥാകൃത്തിന്റെ ക്രിയാത്മകതയോ സര്‍ഗ്ഗ വൈഭവമോ കണ്ടില്ലെങ്കില്‍ സദയം ക്ഷമിക്കുക.. കാരണം......

..... എന്നെ ക്കൊണ്ട് ഇത്രയൊക്കെയെ പറ്റൂ!!

ഞാന്‍ ബഡായി തുടങ്ങട്ടെ.. അനുഗ്രഹിച്ചാലും!!

16 comments:

HARI VILLOOR said...

Appol ngalum thudangi alle... aayikkotte,,,, pakshe ezhuthunnathu enthayalum mmale ariyikkuka..ok,,,

ALL THE BEST.

രസികന്‍ said...

ധൈര്യമായിട്ടു തുടങ്ങിക്കോളൂ ..
ബൂലോഗത്തിലേക്ക് സ്വാഗതം

ജിജ സുബ്രഹ്മണ്യൻ said...

അപ്പോള്‍ ഓരോ ബഡായികള്‍ ഇങ്ങു പോരട്ടെ...കാത്തിരിക്കുന്നു.ബൂലോകത്തിലേക്കു സ്വാഗതം

ചാണക്യന്‍ said...

ബഡായികള്‍ക്ക് സ്വാഗതം...

(plz remove word verification)

siva // ശിവ said...

താങ്കള്‍ക്കും സ്വാഗതം ഈ ബൂലോകത്തേയ്ക്ക്....

അനില്‍@ബ്ലോഗ് // anil said...

ആശംസകള്‍

മനസറിയാതെ said...

ബൂലോഗത്തിലേക്ക് സ്വാഗതം .."ബഡായി എഴുതാമെന്ന് പറഞ്ഞത് ഒരു ബഡായി അല്ലല്ലോ..?

smitha adharsh said...

ധൈര്യമായി തുടങ്ങിക്കോളൂ..

kichu / കിച്ചു said...

വരിക വരിക സോദരാ..
പുതിയ പുതിയ ബഡായികളുമായി..
മ്മക്കും ബായിക്കാലോ

OAB/ഒഎബി said...

ബഡായി ഇല്ലാത് എന്തോന്ന് ബ്ലോഗ് മാഷെ. വരൂ നമുക്കൊന്നിച്ച് മുന്നേറാം.

മുസാഫിര്‍ said...

സുസ്വാഗതം.

ജിവി/JiVi said...

തുടങ്ങിയാട്ടെ, വായിക്കാന്‍ ഞങ്ങള്‍ റെഡി.

ജിവി/JiVi said...

അയ്യോ! മോഡറേഷന്‍, ഈ ഏര്‍പ്പാട് വേണ്ടായിരുന്നു. വേഡ് വെരിഫിക്കേഷനും.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സ്വാഗതം സൂഹൃത്തേ.

ഈ വൈശ്ശേരി എവിടെയാ? അല്ല,, അങ്ങാടീല്‍ ചോയ്ച്ചാ മതീന്നു പറഞ്ഞല്ലോ :)

കിഷോർ‍:Kishor said...

സ്വാഗതം ഷാജി...

“വ്യത്യസ്താനാമൊരു ബ്ലോഗറാം ഷാജി” യായി ബഡായി തുടങ്ങൂ!

Blogan : ബ്ലോഗന്‍ said...

ഏവര്‍ക്കും നന്ദി.. ആദ്യ പോസ്റ്റ്ങിന്റെ പണിപ്പുരയിലാണ്.. അവസാന മിനുക്ക്‌ പണിയിലും (editing).. എന്തായാലും ബഡായി അല്ലെ?? അപ്പൊ കുറച്ചങ്ങ്‌ടു നന്നായി കാച്ചാം ന്നു നിരീച്ചു.. അതിനിടയില്‍് ഈദ് അവധികളും തിരക്കും.. ഒന്നും പറയണ്ട.. അല്ലാതെ, "മനസ്സറിയാതെ " പറഞ്ഞ പോലെ "ബഡായി എഴുതാമെന്ന് പറഞ്ഞത് ഒരു ബഡായി അല്ല ..?"

കുറച്ചു ദിവസങ്ങള്‍ കൂടി തരിക.. ക്ഷമിക്കുക..