Saturday, November 22, 2008

കിഴൂര്‍ ചരിതം

ബഡായിക്കു മുന്‍പ്‌ അല്പം കിഴൂര്‍ ചരിതം:

പണ്ടു പണ്ടു, അച്ചുമ്മാമയൊന്നും ഇല്ലാത്ത കാലത്ത്, പരശുരാമന്‍ മഴു എറിഞ്ഞു കടല്‍ കൈയ്യേറി പിടിച്ചെടുത്ത കേരളത്തിന്റെ ഏകദേശം മദ്ധ്യ ഭാഗത്തായി, തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളങ്ങര പട്ടണത്തിന്‍റെ (വണ്ടര്‍ അടിക്കണ്ട ഷ്ടാ.. മ്മടെ "ഡ്യൂപ്ലിക്കേറ്റ്‌" കുന്നംകുളം തന്നേ ന്നേ) അരികിലായി, മങ്ങാട്, ചിറളയം, കക്കാട്, തിരുത്തിക്കാട്, എന്നീ പ്രധാന അയല്‍ രാജ്യങ്ങളാല്‍ ചുറ്റപ്പെട്ട, പ്രകൃതി ദേവി ആവശ്യത്തില്‍ കൂടുതല്‍ കൊടുത്ത ഹരിത ഭംഗിയുമായി ദേ കെടക്കണ് മ്മടെ കാര്‍ത്തികപുരം അഥവാ കിഴൂര്‍്!! കാര്‍്ത്ത്യായനീ ദേവി കുടി കൊള്ളും ഊരുക്ക് കാര്‍്ത്തികപുരം എന്നും ശോല്‍വേന്‍ ..

പച്ചയണിഞ്ഞ നെല്‍വയലുകളും, കുന്നുകളും, കുളങ്ങളും, പുഴകളും (സോറി, പുഴ എന്നത് സ്പീഡില്‍ എഴുതി പോയതാ.. ന്നാലും ഒരു ഭംഗിക്ക് ഇരിക്കട്ടേ ന്നേ..) നിറഞ്ഞ ഒരു സത്യന്‍ അന്തികാട് / ലോഹിതദാസ് സെറ്റ് അപ്പ് ഗ്രാമം. ബുക്ക് ബൈന്റ്റിംഗ്, പ്രിന്റിംഗ്, ക്രിസ്തുമസ് നക്ഷത്രങ്ങള്‍, എന്നിവയ്ക്കെല്ലാം പുകള്‍ പെറ്റ (അസൂയാലുക്കള്‍് ഈ ലിസ്ടിലേക്കു ഡ്യൂപ്ലിക്കേറ്റ്‌ എന്ന പദവും ചേര്‍ത്തിട്ടുണ്ട്.. അത് ഞങ്ങള്‍ കുന്നംകുളത്തുകാര്‍് ശക്തിയുക്തം ഘണ്ടിക്കുന്നു ...) കുന്നംകുളം മുനിസിപ്പാലിടിയിലെ ഒരു ചിന്ന ഗ്രാമം ..

ങ്ങാഹ.... ഒന്നു വിനയം കാണിക്കുംപൊഴേക്കും അങ്ങട് under estimate ചെയ്യല്ലേ.. കിഴൂര്‍, ഗ്രാമം ചിന്നതാണെന്കിലും ഒരു സംഭവം തന്നെയാട്ടോ.. കുന്നംകുളങ്ങര അങ്ങാടിയിലെ പേരു കേട്ട ഗഢികളായ സുബ്രു, അരിപ്പു, കരാട്ടെ ധനിയന്‍, ബക്കറുട്ടി, ഇമ്പ്രേസ്സു, പൂപ്പേട്ടന്‍്, കോട്ടാന്‍്കണ്ണി വാപ്പു, ലീലടെ വിജയന്‍, കുട്ടാപ്പ്വേട്ടന്‍് മുതല്‍ പാട്ടി നാരായണി, കളട്ടറ് ഉമ്മാച്ചുത്ത, കോച്ചുമ്മു, സില്‍ക്ക് ജാനകി തുടങ്ങിയ ലലനാ മണികളെയെല്ലാം തന്നേ കലാ സാംസ്കാരിക കുന്നംകുളത്തിന്നു ഉദാരമായി സംഭാവന ചെയ്തത് മ്മടെ കിഴൂര്‍ ആണ്.. ഇവരുടെയെല്ലാം ബടായികളാണു ഇനി നിങ്ങള്‍ തുടര്‍ന്നുള്ള ലക്കങ്ങളില്‍് വായിക്കാന്‍ പോകുന്നതും.. കാത്തിരിക്കും എന്ന പ്രതീക്ഷയോടെ..

5 comments:

smitha adharsh said...

കിഴൂര്‍ ചരിതം..തുടരട്ടെ.

പരേതന്‍ said...

എന്തായാലും തുടങ്ങിയില്ലേ..വായിക്കാന്‍ ഒട്ടും വിരസമല്ല..നല്ല രസം ഉണ്ട്..അപ്പോള്‍ കുറെ വരട്ടെ.....അല്ലെ.....മിടുക്കന്‍

ബീരാന്‍ said...

പോരട്ടങ്ങട്ട്..........

Kaithamullu said...

കുഴൂരിന് കൂട്ടായി കിഴൂരും പോരട്ടെ!

അരുണ്‍ കരിമുട്ടം said...

ങാ,ഠിം..ഠിം.. പോരട്ടെ..